TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി: പ്രത്യേക അന്വേഷണ സംഘം എല്ലാ കേസുകളും അവസാനിപ്പിക്കും

02 Jun 2025   |   1 min Read
TMJ News Desk

സിനിമ രംഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതാണ് സംഘത്തിന് തിരിച്ചടിയായത്. ഇതുവരെ 21 കേസുകള്‍ അവസാനിപ്പിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ബാക്കിയുള്ളവയും ഈ മാസം അവസാനിപ്പിക്കും.

കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. മോശം അനുഭവം ഉണ്ടായവര്‍ ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മൊഴികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നേരെ പലവിധത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. ഇതോടെ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് മൊഴി നല്‍കിയവര്‍ അറിയിക്കുകയായിരുന്നു. എല്ലാ കേസുകളിലും ഇരകളുടെ നിലപാട് ഇതായിരുന്നു.


 

#Daily
Leave a comment