TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി: നടിക്കെതിരെ ഡബ്ല്യൂസിസി 

29 Nov 2024   |   1 min Read
TMJ News Desk

ഹേമ കമ്മിറ്റി കേസ് പിന്‍വലിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ നടിക്കെതിരെ ഡബ്ല്യൂസിസി. നടിയുടെ പരാതി അപ്രസക്തമാണെന്ന് ഡബ്ല്യൂസിസി അറിയിച്ചു. പരാതിയില്‍ കക്ഷിചേരാന്‍ ഡബ്ല്യൂസിസി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.ഹേമ കമ്മിറ്റി കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് നടി സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. കേസന്വേഷിക്കുന്ന എസ്‌ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഹേമ കമ്മിറ്റിയില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിന്റെ (എസ്‌ഐടി)നടപടികള്‍ക്കെതിരെയാണ് നടിയുടെ ഹര്‍ജി. ഹേമ കമ്മിറ്റി കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നടി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും അത് താന്‍ കേസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ മൊഴിയും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നുവെന്നും, ഹേമ കമ്മിറ്റി തന്നോട് ചതിയാണ് ചെയ്തതെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ പോലീസ് വളരെയധികം ഉപദ്രവിക്കുന്നുണ്ട്. ഇനിയും ഇത് തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്നും പോലീസ് നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നാവിശ്യപ്പെട്ടുകൊണ്ടുമാണ് നടിക്കുവേണ്ടി അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുകയാണെന്നും നടി പറഞ്ഞു. ഭാവിയില്‍ അതിക്രമം ഉണ്ടാകരുതെന്നാണ് ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക എന്നല്ലാതെ ഒരു ക്രിമിനല്‍ കേസിനും താന്‍ മുതിര്‍ന്നിട്ടില്ല എന്ന് നടി വ്യക്തമാക്കി.



#Daily
Leave a comment