
എമ്പുരാന്‍ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞില്ല; ഹര്‍ജിക്കാരനെ ബിജെപി പുറത്താക്കി
എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ചെയ്ത ചിത്രമല്ലേ, പിന്നെന്തിനാണ് എതിര്‍പ്പെന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.
ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി വി വിജേഷാണ് എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിനിമയുടെ പ്രദര്‍ശനം മൂലം കലാപസാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത്തരത്തില്‍ എവിടെയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വിജേഷിനെ തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെയാണ് പ്രാഥമിക അംഗത്വത്തില്‍നിന്നും വിജേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
എമ്പുരാനെതിരെ കോടതിയെ സമീപിച്ചത് വ്യക്തിപരമായാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജേഷ് അറിയിച്ചു.