TMJ
searchnav-menu
post-thumbnail

TMJ Daily

വീണാ വിജയനെതിരെ വിജിലന്‍സ് അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

28 Mar 2025   |   1 min Read
TMJ News Desk

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ചെയ്തിട്ടില്ലാത്ത സേവനത്തിനായി സിഎംആര്‍എല്‍ എക്‌സാലോജിക്കിന് പ്രതിഫലം നല്‍കിയെന്നതായിരുന്നു ആരോപണം.

1.72 കോടി രൂപ വീണയ്ക്ക് നല്‍കിയെന്നാണ് ആരോപണം. ഇത് സിഎംആര്‍എല്‍ നല്‍കിയ മാസപ്പടിയാണെന്നും ആരോപണമുണ്ടായിരുന്നു.

നേരത്തെ വിജിലന്‍സ് കോടതിയും ഈ പരാതി തള്ളിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവുമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസ് നടക്കുന്നതിന് ഇടയില്‍ ഗിരീഷ് അന്തരിച്ചു.

സിഎംആര്‍എല്‍ എക്‌സാലോജിക്കിന് പ്രതിഫലം നല്‍കിയെന്ന് കേന്ദ്ര ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയെന്നും ഇതില്‍ മുഖ്യമന്ത്രിക്കും വീണയ്ക്കും എതിരെ അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതിനായി, വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാന്‍ ആവശ്യപ്പെടണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.




#Daily
Leave a comment