TMJ
searchnav-menu
post-thumbnail

ബാലചന്ദ്രമേനോന്‍

TMJ Daily

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസുണ്ടെന്ന് ഹൈക്കോടതി

11 Dec 2024   |   1 min Read
TMJ News Desk

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകന്‍ ബാലചന്ദ്രമേനോന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോനെന്നും സിംഗിള്‍ ബഞ്ച് പറഞ്ഞു. സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഭയം കാരണമാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്ന് നടി പറഞ്ഞു.

ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചു വരുത്തുകയും പിന്നീട് ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. ഈ കേസില്‍ കോടതി നേരത്തെ ബാലചന്ദ്ര മേനോന് നവംബര്‍ 21 വരെ ഇടക്കാല മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.



#Daily
Leave a comment