TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

06 Dec 2025   |   1 min Read
TMJ News Desk

മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം ഉണ്ടാവുന്നതുവരെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിശദമായ വാദം കേൾക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി ഡിസംബർ 15ന് വാദം കേൾക്കും. കഴിഞ്ഞ പത്ത് ദിവസമായി മാങ്കൂട്ടത്തിൽ ഒളിവിലാണ്.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. ബലാത്സംഗവും, നിർബന്ധപൂർവം ഗർഭഛിദ്രം നടത്തിയതും തുടങ്ങിയ കുറ്റങ്ങളാണ് മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ വാർത്ത വന്നതും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോവുകയായിരുന്നു.


#Daily
Leave a comment