TMJ
searchnav-menu
post-thumbnail

TMJ Daily

ഹിജാബ് വിവാദം: കോടതി കേസ് അവസാനിപ്പിച്ചു  

24 Oct 2025   |   1 min Read
TMJ News Desk

കൊച്ചി പള്ളുരുത്തി  സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. വിവാദമായ സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ അറിയിച്ചതിനെ തുടർന്ന് തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനം. ഭരണഘടനപരമായ അവകാശങ്ങളുടെ ലംഘനം നടന്നതിനാലാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ വ്യക്തമാക്കി.   ആഗോള നിലവാരമുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ വാദിച്ചു.

എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു. ഹിജാബ് ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതിൽ വീഴ്ച കണ്ടെത്തി എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ കോടതിയെ സമീപിച്ചത്. പിന്നാലെ വിദ്യാർത്ഥിയുടെ അച്ഛനും കേസിൽ കക്ഷി ചേർന്നു.


#Daily
Leave a comment