TMJ
searchnav-menu
post-thumbnail

TMJ Daily

ഹിജാബ് വിവാദം: കുട്ടി പുതിയ സ്കൂളിൽ ചേരും

17 Oct 2025   |   1 min Read
TMJ News Desk

ഹിജാബ് ധരിക്കുന്നതയുമായി ബന്ധപ്പെട്ട പള്ളുരുത്തിയിലെ സ്കൂൾ വിദ്യാര്‍ത്ഥിനിയുടെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്. എന്നാൽ, എന്‍റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും അദ്ദേഹം ചോദിച്ചു. കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും കുട്ടിയുടെ പിതാവിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി നന്ദി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി സ്കൂൾ വിടാൻ നിർബന്ധിതമായ സാഹചര്യത്തിന് കാരണക്കാരായവർ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

#Daily
Leave a comment