TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയിലെ പേയ്‌മെന്റ്‌ സ്ഥാപനത്തിനെതിരെ ഹിന്‍ഡന്‍ബര്‍ഗ്‌ റിപ്പോര്‍ട്ട്‌

24 Mar 2023   |   2 min Read
TMJ News Desk

ന്ത്യയിലെ അദാനി സാമ്രാജ്യത്തിനെ മുട്ടുകുത്തിച്ച ഗവേഷണ ഷോര്‍ട്ട്‌ സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ ഇത്തവണ ലക്ഷ്യമിട്ട അമേരിക്കയിലെ പേയ്‌മെന്റ്‌ സ്ഥാപനമായ Blcok Inc യുടെ ഒഹരിയില്‍ വ്യാഴാഴ്‌ച്ച 20 ശതമാനത്തോളം ഇടിവ്‌ രേഖപ്പെടുത്തി. ജാക്ക്‌ ഡോര്‍സി എന്നയാള്‍ നയിക്കുന്നു സ്ഥാപനം അതിന്റെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലായി രേഖപ്പെടുത്തുകയും, ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ചിലവ്‌ കുറച്ചു കാണിക്കുകയും ചെയ്‌തുവെന്നാണ്‌ ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന കണ്ടെത്തല്‍. ഉപഭോക്താക്കളില്‍ 40-75 ശതമാനം വരെ വ്യാജമാണെന്നും അല്ലെങ്കില്‍ ഒരു അക്കൗണ്ട്‌ തന്നെ പലതായി കാണിക്കുന്ന രീതിയാണ്‌ ബ്ലോക്ക്‌ അനുവര്‍ത്തിച്ചതെന്നാണ്‌ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം.

Cash App എന്ന പ്ലാറ്റ്‌ഫോം ആയിരുന്നു ബ്ലോക്കിന്റെ പ്രധാന ഉല്‍പ്പന്നം. മാസത്തില്‍ 51 ദശലക്ഷം ഇടപാടുകള്‍ സജീവമായി നടക്കുമെന്ന പ്രതീക്ഷകളാണ്‌ ബ്ലോക്കിന്റെ ഓഹരികളില്‍ നിക്ഷേപകരെ ആകര്‍ഷിച്ച പ്രധാനഘടകം. എന്നാല്‍ ഇത്രയധികം കസ്റ്റമേര്‍ഴസ്‌ ക്യാഷ്‌ ആപ്പിന്‌ ഇല്ലായെന്നു മാത്രമല്ല കസ്റ്റമേര്‍ഴ്‌സിനെ ആകര്‍ഷിക്കുന്നതാനായി ബ്ലോക്ക്‌ വലിയ തുക ചെലവഴിച്ചതായും രണ്ടു വര്‍ഷം നീണ്ട ഗവേഷണത്തിനും, അന്വേഷണങ്ങള്‍ക്കും ശേഷം വെളിപ്പെട്ടതായി റിപ്പോര്‍ട്ട്‌ അവകാശപ്പെടുന്നു. കുറ്റവാളികളെയും, തട്ടിപ്പുകാരെയുമാണ്‌ ബ്ലോക്ക്‌ പ്രധാനമായും കസ്സമേര്‍ഴ്‌സ്‌ ആയി സംഘടിപ്പിച്ചിരുന്നത്‌ എന്നാണ്‌ മറ്റൊരു ആക്ഷേപം.

മയക്കു മരുന്ന്‌ വ്യാപാരം, പെണ്‍വാണിഭം, ക്വട്ടേഷന്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പല കുറ്റകൃത്യങ്ങള്‍ക്കും ക്യാഷ്‌ ആപ്പിനെ ഉപയോഗപ്പെടുത്തിയതായി സംശയിക്കുന്നു. കോവിഡ്‌ മഹാമാരിയുടെ 18 മാസത്തെ കാലയളവില്‍ ബ്ലോക്കിന്റെ ഓഹരി വിലയില്‍ 639 ശതമാനം വര്‍ദ്ധനയുണ്ടായെന്നും സ്ഥാപനത്തിന്റെ പ്രമോട്ടര്‍മാരായ ജാക്ക്‌ ഡോര്‍സിയും ജെയിംസ്‌ മക്കെല്‍വിയും ഈ കാലയളവില്‍ 1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ച്‌ വന്‍തോതില്‍ ലാഭമെടുത്തു. ഡോര്‍സിയുടെ വ്യക്തിപരമായ സമ്പാദ്യം ഇപ്പോള്‍ 5 ബില്യണ്‍ ഡോളര്‍ എന്നാണ്‌ കണക്കാക്കപ്പെടുന്നു. കമ്പനിയുടെ ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ അമൃത അഹൂജയടക്കമുള്ള എക്‌സിക്യൂട്ടീവുകളും ദശലക്ഷങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടിനു ശേഷം മറ്റൊരു വമ്പന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടുമെന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെ ലോകത്തിലെ സാമ്പത്തിക വിപണികളെയാകെ മുല്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. ജനുവരി 24-ന്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ അദാനി ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ കൂപ്പുകുത്തിയിരുന്നു. അതോടെ ഗ്രൂപ്പിന്റെ സാരഥിയായ ഗൗതം അദാനി ലോകത്തിലെ 10 അതിസമ്പന്നരുടെ പട്ടികയില്‍ നിന്നും പുറത്താവുകയും അദ്ദേഹത്തിന്റെ വ്യക്തിപരമായ സമ്പത്തിന്റെ ആസ്‌തി 150 ബില്യണ്‍ ഡോളറില്‍ നിന്നും 50-51 ബില്യണ്‍ ഡോളര്‍ എന്ന നിലക്ക്‌ താഴുകയും ചെയ്‌തു.
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്‌ ഇന്ത്യന്‍ കമ്പനിയെക്കുറിച്ചല്ലെന്നതില്‍ ആശ്വസിക്കുകയാണ്‌ ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌ മേഖലയും ധനവിപണികളും.


#Daily
Leave a comment