
ഹിന്ദി പ്രാചീന മാതൃഭാഷകളെ വിഴുങ്ങി: എം കെ സ്റ്റാലിന്‍
ഹിന്ദി ഏകഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പ്രാചീന മാതൃഭാഷകളെ കൊന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദിക്കുവേണ്ടി സ്ഥലം നല്‍കിയ ഭാഷകള്‍ കാലക്രമേണ യാതൊരു തെളിവും അവശേഷിക്കാതെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിലെ സഹോദരീ സഹോദരന്‍മാരെ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. എത്ര ഇന്ത്യന്‍ ഭാഷകളെ ഹിന്ദി വിഴുങ്ങിയെന്ന് അറിയാമോയെന്ന് അദ്ദേഹം അവരോട് ചോദിച്ചു. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ബുന്‍ഡേലി, ഗാര്‍ഹ്വാലി, കുമൗനി, മഗാഹി, മാര്‍വാറി, മാല്‍വി, ഛത്തീസ്ഗഢി, സാന്താളി, അന്‍ഗിക, ഹോ, ഖാരിയ, ഖോര്‍ത്ത, കുര്‍മാലി, കുരുഖ്, മുന്‍ഡാരി കൂടാതെ അനവധി ഭാഷകള്‍ അതിജീവനത്തിനുവേണ്ടി കഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശും ബീഹാറും ഒരിക്കലും ഹിന്ദി ഹൃദയഭൂമി മാത്രമായിരുന്നില്ലെന്നും അവിടത്തെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ പ്രാചീനാവശിഷ്ടങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഇതെവിടെ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് തമിഴ് അതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഉണര്‍ന്നു. അതുകൊണ്ട് തമിഴിന്റെ സംസ്‌കാരം സംരക്ഷിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചില ഭാഷകള്‍ ഹിന്ദിക്കായി ഇടം നല്‍കി. ആ ഭാഷകള്‍ തെളിവൊന്നുമില്ലാതെ നഷ്ടമായി.