
ഹിന്ദി ദേശീയ ഭാഷയല്ല: മുന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍
ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയല്ലെന്നും ഒരു ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍ പറഞ്ഞു.
ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അവിടെ വിദ്യാര്‍ത്ഥികളോട് താന്‍ ഏത് ഭാഷയില്‍ സംസാരിക്കണമെന്ന് ചോദിച്ചു. കുറച്ചു പേര്‍ ഇംഗ്ലീഷ് തിരഞ്ഞെടുത്തപ്പോള്‍ ധാരാളം പേര്‍ തമിഴ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഹിന്ദിക്കുവേണ്ടി ആരുമുണ്ടായില്ല.
'ഹിന്ദി- ആര്‍ക്കും വേണ്ട. അത് (ഹിന്ദി) നമ്മുടെ ദേശീയ ഭാഷ അല്ല, എന്നാല്‍ ഒരു ഔദ്യോഗിക ഭാഷ ആണെന്ന് പറയണമെന്ന് ഞാന്‍ കരുതി,' ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളോട് മികവിനെ പിന്തുടരാനും ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷവും പഠനം തുടരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
ചെന്നൈയിലെ രാജലക്ഷ്മി എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.