TMJ
searchnav-menu
post-thumbnail

TMJ Daily

ഹിന്ദുത്വവര്‍ഗീയതയും സ്വത്വരാഷ്ട്രീയവും ഇടത് പ്രത്യയശാസ്ത്രത്തെ പ്രതികൂലമായി ബാധിച്ചു: കാരാട്ട്

30 Mar 2025   |   1 min Read
TMJ News Desk

ത്തരേന്ത്യയില്‍ രാമജന്മഭൂമി പ്രശ്‌നം സൃഷ്ടിച്ച ഹിന്ദുത്വവര്‍ഗീയ ആധിപത്യവും അതോടൊപ്പം ചില ജാതിയധിഷ്ഠിത സ്വത്വരാഷ്ട്രീയം ശക്തിപ്പെട്ടതും കമ്മ്യൂണിസ്റ്റ്, ഇടത് പ്രത്യയ ശാസ്ത്രത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സിപിഐഎം പി ബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ മുന്നണിയെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യവേദിയെന്നാണ് വിളിക്കുന്നതും അത് തുടരുമെന്നും കാരാട്ട് പറഞ്ഞു. മുന്നണിയിലെ പാര്‍ട്ടികളുടെയെല്ലാം സഖ്യമെന്നത് പ്രായോഗികമല്ലെന്നും ഓരോ പാര്‍ട്ടിയുടേയും നയങ്ങളും പ്രത്യയശാസ്ത്ര സമീപനവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയെ ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ചതാണെന്നും ബിജെപിക്കെതിരേ പോരാടണമെങ്കില്‍ വിശാലകാഴ്ച്ചപാടിലൂന്നിയുള്ളതാകണം ഈ വേദിയെന്നും അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ കേരളത്തിലും ഇന്ത്യയിലാകെയും ചൂഷണം ചെയ്യപ്പെടുന്നവരാണെന്നും അവര്‍ക്ക് തൊഴിലാളിയെന്ന പദവിയില്ലെന്നും സന്നദ്ധ സേവകരായാണ് പരിഗണിക്കപ്പെടുന്നതെന്നും കാരാട്ട് പറഞ്ഞു. ആശകളുടെ അടിസ്ഥാന ആവശ്യങ്ങളെ പൂര്‍ണമായും സിപിഐഎം പിന്തുണയ്ക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമരം കേന്ദ്രത്തിനെതിരെ തിരിയുന്നില്ലെന്നും അതിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കുന്നത് ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു. ബിജെപിയെ നേരിടുന്നതില്‍ കേരളത്തില്‍ ദൗര്‍ബല്യങ്ങള്‍ പ്രകടമായിട്ടുണ്ടെന്നും അത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കാരാട്ട് പറഞ്ഞു.


#Daily
Leave a comment