
ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ചനിലയില്‍
രണ്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള നടന്‍ ജീന്‍ ഹാക്ക്മാനും ഭാര്യ ബെറ്റ്‌സി അരാക്കാവയേയും അവരുടെ നായയേയും ന്യൂമെക്‌സിക്കോയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
95 വയസ്സുള്ള ജീനിനേയും 64 വയസ്സുള്ള ബെറ്റ്‌സിയേയും ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വെളിവായിട്ടില്ല. എങ്കിലും ഇപ്പോഴത്തെ വിവരങ്ങള്‍ അനുസരിച്ച് സംശയാസ്പദമല്ലെന്ന് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
മുന്‍ മറീനായിരുന്ന ഹാക്ക്മാന്‍ 80ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ടിവി പരിപാടികളിലും സ്റ്റേജ് ഷോജകളിലും പങ്കെടുത്തിട്ടുണ്ട്. 1960കളിലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്.
1967ല്‍ ബോണി ആന്‍ഡ് ക്ലൈഡ് എന്ന സിനിമയിലെ അഭിനയത്തിനാണ് ആദ്യത്തെ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. ബാങ്ക് കൊള്ളക്കാരനായ ക്ലൈഡ് ബാരോയുടെ സഹോദരനായിട്ടാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിച്ചത്. 1971ല്‍ ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍ എന്ന സിനിമയില്‍ മികച്ച സഹനടനുള്ള നാമനിര്‍ദ്ദേശം ലഭിച്ചു.
ദി ഫ്രഞ്ച് കണക്ഷന്‍ എന്ന ത്രില്ലര്‍ സിനിമയിലൂടെ അദ്ദേഹത്തിന്റെ താരപദവി ഉറപ്പിക്കുകയും മികച്ച നടനുള്ള പുരസ്‌കാരം നേടുകയും ചെയ്തു. അണ്‍ഫര്‍ഗിവണിലെ അഭിനയത്തിന് സഹനടനുള്ള ഓസ്‌കാറും ലഭിച്ചു.