TMJ
searchnav-menu
post-thumbnail

TMJ Daily

ഭവന, വാഹന, വ്യക്തിഗത വായ്പ പലിശ കുറയും

05 Dec 2025   |   1 min Read
TMJ News Desk

റിസർവ് ബാങ്ക് പണനയസമിതി അടിസ്ഥാനപലിശനിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ റിസർവ് ബാങ്ക് റീപ്പോ നിരക്ക് 5.25 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് അടുത്ത രണ്ട് മാസത്തേക്ക് കുറയും.

വായ്പകളുടെ ഇഎംഐ തുകയോ, തിരിച്ചടവ് കാലയളവോ കുറയാൻ സാധ്യതയുണ്ട്. പുതിയ ഫിക്സഡ് ഡെപ്പോസിറ്റിന്റെയും പലിശ കുറഞ്ഞേക്കുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഡിസംബർ 3 മുതൽ 5 വരെയാണ് എംപിസി യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്. അടുത്ത എംപിസി യോഗം ഫെബ്രുവരി 4 മുതൽ 6 വരെയാണ്. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.


#Daily
Leave a comment