Representational image: Pexels
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റം; ഉഗാണ്ട പാർലമെന്റ്
ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് കുറ്റകരമാക്കുന്ന ബിൽ ഉഗാണ്ട പാർലമെന്റ് പാസ്സാക്കി. ഈ മാസം ആദ്യം പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വലിയ പിന്തുണയോടെയാണ് പാസ്സായത്. പ്രസിഡന്റ് ഒപ്പു വെക്കുന്നതോടു കൂടി ബിൽ നിയമമാകും. ഉഗാണ്ടയിൽ സ്വവർഗ ലൈംഗികത നേരത്തെ തന്നെ നിരോധിച്ചിരുന്നെങ്കിലും നിയമം കൂടുതൽ കർശനമാകുകയാണ്.
ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനോ,സംഘടനാ പ്രവർത്തനങ്ങൾക്കോ പണം നൽകുന്നതും അവരെ അനുകൂലിക്കുന്നതും, പരിപാടികൾ സംപ്രേഷണം ചെയ്യുന്നതുമെല്ലാം കുറ്റകരമാക്കുന്നതാണ് പുതിയ ബിൽ. ബില്ലിനെ എതിർത്തത് വളരെ കുറച്ച് എംപി മാർ മാത്രമാണ്.
ഉഗാണ്ട ഉൾപ്പെടെയുള്ള മറ്റ് മുപ്പതോളം ആഫ്രിക്കൻ രാജ്യങ്ങളിലും സ്വവർഗാനുരാഗവും സ്വവർഗ ലൈംഗീകതയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര സർക്കാരും സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന് സമീപകാലത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.