
TMJ Daily
ഹോങ്കോങ്ങ് തീപിടിത്തം: 44 മരണം
27 Nov 2025 | 1 min Read
TMJ News Desk
ഹോങ്കോങിലെ തായ് പോയിലെ വാങ് ഫുക് കോർട്ട് എന്ന കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 44 ആയി. തീപിടിത്തത്തെ തുടർന്ന് 279 പേരെ കാണാതായി. 62 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. തീപിടുത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ബുധനാഴ്ചയാണ് തീ പടർന്നുപിടിച്ചത്.
മരിച്ചവരിൽ 37 വയസ്സുള്ള ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ന്യൂ ടെറിട്ടറീസിലെ തായ് പോയിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏഴ് നിലകളുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നു. ഏകദേശം 2,000 ഫ്ലാറ്റുകളുള്ള എട്ട് ടവറുകളാണ് ഈ കോംപ്ലക്‌സിലുള്ളത്. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#Daily
Leave a comment


