TMJ
searchnav-menu
post-thumbnail

TMJ Daily

വെടിനിർത്തൽ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ

14 Oct 2025   |   1 min Read
TMJ News Desk

ഗാസയിൽ നിലവിൽ വന്ന വെടിനിർത്തൽ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് യമനിലെ വിമത വിഭാഗമായ ഹൂതികൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ചെങ്കടലിലെ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെയും, ഇസ്രായേൽ കേന്ദ്രങ്ങളെയും ലക്‌ഷ്യം വയ്ക്കുമെന്നും മുതിര്‍ന്ന ഹൂതി ഉദ്യോഗസ്ഥന്‍ ഹിസാം അല്‍ അസദ് പറഞ്ഞു. 

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഗാസയിൽ സമാധാന കരാർ ഒപ്പ് വച്ച സാഹചര്യത്തിലാണ് ഹൂതികളുടെ പ്രതികരണം. ഈ വർഷം ആദ്യം പ്രഖ്യാപിച്ച വെടിനിർത്തൽ മാർച്ചിൽ ഇസ്രായേൽ ലംഘിക്കുകയും, തുടർന്ന് ഗാസയിൽ കനത്ത ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

#Daily
Leave a comment