TMJ
searchnav-menu
post-thumbnail

TMJ Daily

സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാൾമാർക്ക്; 3 മാസത്തേയ്ക്ക് സമയം നീട്ടി ഹൈക്കോടതി

31 Mar 2023   |   1 min Read
TMJ News Desk

സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ ഏപ്രിൽ ഒന്ന് മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലുള്ള സ്‌റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് കൂടി സമയം നീട്ടി അനുവദിച്ചിരിക്കുന്നത്.

അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ആറക്ക ആൽഫാ ന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി നമ്പർ. ഓരോ ആഭരണങ്ങൾക്കും വ്യത്യസ്ത നമ്പറുകളായിരിക്കും നൽകുക. സ്വർണാഭരണ വിൽപനയിലെ തിരിമറികൾ തടയുന്നതിന് ഈ കോഡ് സഹായിക്കും. മാത്രമല്ല ആഭരണം ഏത് കടയിൽ നിന്ന് വാങ്ങിയതെന്ന വിവരം കണ്ടെത്താനും ഉപഭോക്താക്കൾക്ക് സാധിക്കും.




#Daily
Leave a comment