
TMJ Daily
നരബലി: ഗുജറാത്തില്‍ 4 വയസ്സുകാരിയെ കൊലപ്പെടുത്തി
11 Mar 2025 | 1 min Read
TMJ News Desk
ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയില്‍ അയല്‍വാസി നരബലിയുടെ ഭാഗമായി നാലുവയസ്സുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അയല്‍വാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടിക്കെട്ടില്‍ കുഞ്ഞിന്റെ രക്തം തളിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പടിക്കെട്ടുകളില്‍ രക്തം ഒഴിച്ചിരിക്കുകയാണെന്നും അത് നരബലിയാണെന്ന് കാണിക്കുന്നുവെന്നും എഎസ്പി ഗൗരവ് അഗര്‍വാള്‍ പറഞ്ഞു.
ലാലാ ഭായ് തദ്വിയുടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇയാള്‍ ഒറ്റയ്ക്കാണോകുറ്റകൃത്യം നിര്‍വഹിച്ചതെന്നും അതോ കൂട്ടിന് മറ്റാരെങ്കിലും ഉണ്ടായിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
#Daily
Leave a comment


