.jpg)
ഹെലൻ ചുഴലിക്കാറ്റിൽ മരണം 162
അമേരിക്കയിലെ തെക്കൻ പ്രദേശങ്ങളിൽ ഭീതി പരത്തിയ ഹെലൻ ചുഴലിക്കാറ്റിൽ 162 പേർ മരിച്ചു. നോർത്ത് കരോലിനയിലെ ബങ്കോംബ് കൗണ്ടിയിൽ ചൊവ്വാഴ്ച 57 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ ഉയർന്നു. ആഷെവില്ലെ, നോർത്ത് കരോലിന, പ്രദേശങ്ങളിൽ നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തക ടീമുകൾ രക്ഷിച്ചു. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറൻ നോർത്ത് കരോലിനയിലെ പർവതങ്ങളിൽ ചൊവ്വാഴ്ച്ച തിരച്ചിൽ നടത്തി. ഒഴുകിപ്പോയ റോഡുകൾക്കും, തകർന്ന പാലങ്ങൾക്കും, വീണ വൈദ്യുതി ലൈനുകൾക്കുമിടയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ഒറ്റപ്പെട്ട പട്ടണങ്ങളിൽ രക്ഷാപ്രവർത്തകർ എത്തി വാർത്താവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുമ്പോൾ മരണസംഖ്യ ഉയരുവാനുള്ള സാധ്യതയുണ്ട്. ഏകദേശം 1.5 ദശലക്ഷം വീടുകളും സ്ഥാപനങ്ങളുമാണ് വൈദ്യുതി ഇല്ലാതെ പ്രദേശത്തുള്ളത്.
വെള്ളിയാഴ്ച്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും ഒരു പള്ളിയുടെ വലിയ ഭാഗങ്ങളുമാണ് നശിച്ചത്.നൂറുകണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്ത് കരോലിനയിലെ പടിഞ്ഞാറ് രണ്ട് ആശുപത്രികൾ ഒഴികെ എല്ലായിടത്തും വൈദ്യുതി തിരിച്ചെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി കോഡി കിൻസ്‌ലി പറഞ്ഞു.
പ്രദേശങ്ങൾ പഴയത് പോലെ വീണ്ടെടുക്കൽ ശതകോടികൾ ചെലവ് വരുമെന്ന് യു എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മയോർക്കസ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാധിത പ്രദേശങ്ങളിലെ ഗവർണർമാരുമായും മറ്റ് നേതാക്കളുമായും സംസാരിച്ചതിന് ശേഷം ഈ വീണ്ടെടുക്കൽ പ്രക്രിയ ആരംഭിക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു.