TMJ
searchnav-menu
post-thumbnail

TMJ Daily

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ'

30 Oct 2025   |   1 min Read
TMJ News Desk

മൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. 25ഓളം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തെക്കുപടിഞ്ഞാറൻ തീരമായ ന്യൂ ഹോപ്പിന് സമീപം കരതൊട്ട മെലിസ, നിരവധി കെട്ടിടങ്ങൾ  തകർക്കുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് സെന്റ് എലിസബത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ജമൈക്കൻ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റുകളിലൊന്നായാണ് മെലിസയെ കണക്കാക്കുന്നത്. ജമൈക്കയ്ക്ക് സഹായം നൽകാൻ യുഎസ് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


#Daily
Leave a comment