.jpg)
മധ്യ ഫ്ലോറിഡയിൽ ആഞ്ഞടിച്ച് മിൽട്ടൻ ചുഴലിക്കാറ്റ്
മധ്യ ഫ്ലോറിഡയിൽ ആഞ്ഞടിച്ച് മിൽട്ടൻ ചുഴലിക്കാറ്റ്, സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച് നാശനഷ്ടങ്ങളുണ്ടാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മിൽട്ടൻ ഫ്ലോറിഡയുടെ മധ്യഭാഗത്ത് വീശുന്നത്.
ബുധനാഴ്ച രാത്രിയോടെ സിയസ്റ്റ കീയ്ക്ക് സമീപം മണിക്കൂറിൽ 120 മൈൽ (mph) വേഗതയിൽ വീശിയ മിൽട്ടൻ ചുഴലിക്കാറ്റിനെ കാറ്റഗറി മൂന്നിലാണ് യുഎസിലെ നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കാറ്റിന്റെ വേഗത 105 മൈൽ (mph) എന്നതിലേക്ക് കുറഞ്ഞതിനാൽ ചുഴലിക്കാറ്റിനെ കാറ്റഗറി രണ്ടിലേക്ക് മാറ്റിയിരുന്നു, വേഗത കുറഞ്ഞെങ്കിലും കാറ്റഗറി രണ്ടിൽ ഉൾപ്പെടുത്തിയെങ്കിലും മിൽട്ടനെ ഇപ്പോഴും അപകടകരമായി തന്നെയാണ് പരിഗണിക്കുന്നത്. ഒർലാൻഡോയിൽ നിന്ന് 75 മൈൽ തെക്കുപടിഞ്ഞാറ് ലക്ഷ്യം വച്ചാണ് കൊടുങ്കാറ്റ് നീങ്ങിയത്.
ടമ്പാ, സെന്റ്പീറ്റേഴ്സ്ബർഗ്, ക്ലിയർവാർട്ടർ നഗരങ്ങൾ ഉൾപ്പെടെ ടമ്പാ ബേ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നതായി ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിൽ ബുധനാഴ്ച 16.6 ഇഞ്ച് മഴ ലഭിച്ചു.
ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ടമ്പാ ബേ മെട്രോപൊളിറ്റൻ ഏരിയയിൽ നിന്ന് 60 മൈൽ തെക്ക് സരസോട്ടയിൽ നിന്ന് 5,400 അകലെയുള്ള സിയസ്റ്റ കീയിലാണ് കൊടുങ്കാറ്റ് പതിച്ചത്.
ചുഴലിക്കാറ്റ് മൂലമുണ്ടാവുന്ന നാശനഷ്ടത്തെക്കുറിച്ച് ഒരിക്കൽ മനസിലാക്കിയതിനാൽ ഇനി ചുഴലിക്കാറ്റ് ബാധിച്ചാൽ ടാംപാ ബേയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഇത്തരം പ്രവചനങ്ങൾ കൊടുങ്കാറ്റിന്റെ ആഘാതം ഒഴിവാക്കാൻ സഹായിക്കുമെന്നും ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു. സമുദ്രജലനിരപ്പ് ഇനിയും 13 അടി (4 മീറ്റർ) വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
മിൽട്ടൺ കുറഞ്ഞത് 19 ചുഴലിക്കാറ്റുകൾ സൃഷ്ടിച്ചതായും നിരവധി കൗണ്ടികളിൽ നാശനഷ്ടങ്ങൾ വരുത്തിയതായും, ഏകദേശം 125 വീടുകൾ നശിപ്പിച്ചതായും, ഡിസാൻ്റിസ് റിപ്പോർട്ട് ചെയ്തു. ഫ്ലോറിഡയുടെ കിഴക്കൻ തീരത്തുള്ള ഫോർട്ട് പിയേഴ്സിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 17 ചുഴലിക്കാറ്റുകൾ വീശിയടിച്ച കൗണ്ടിയിൽ 100 വീടുകൾ തകർന്നതായി കണക്കാക്കുന്നു.