TMJ
searchnav-menu
post-thumbnail

TMJ Daily

ഹൈദരാബാദ് തീപിടിത്തം: 17 പേര്‍ കൊല്ലപ്പെട്ടു

18 May 2025   |   1 min Read
TMJ News Desk

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം ഗുല്‍സാര്‍ ഹൗസില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഇന്ന് രാവിലെ 6 ഓടെയാണ് സംഭവം.

ബോധരഹിതരായ അനവധിപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചാര്‍മിനാറിന് സമീപമുള്ള ഒരു ജ്വല്ലറിയിലാണ് തീപിടിത്തം ആദ്യം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ ആദ്യ നിലയിലാണ് ഈ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.  

ഒമ്പത് പേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ ശ്വാസം മുട്ടിയുമാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടുന്നു.

ഗുല്‍സാര്‍ ഹൗസില്‍ അവധിക്കാലം ചെലവഴിക്കാന്‍ ഒത്തുകൂടിയ കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് തെലങ്കാന ദുരന്ത നിവാരണ, ഫയര്‍ സര്‍വീസ് ഡിജിയായ വൈ നാഗി റെഡ്ഡി പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

70 ഓളം ജീവനക്കാരും 11 അഗ്നിശമന യൂണിറ്റുകളും തീപിടിത്തം നിയന്ത്രിക്കാന്‍ പരിശ്രമിച്ചു.


#Daily
Leave a comment