TMJ
searchnav-menu
post-thumbnail

TMJ Daily

ബയേണിൽ തുടരാൻ ആഗ്രഹം: ഹാരി കെയ്ൻ

07 Oct 2025   |   1 min Read
TMJ News Desk

ഇംഗ്ലീഷ് ഫുട്ബോൾ ടീം ക്യാപ്റ്റനും ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കറുമായ ഹാരി കെയ്ൻ ബയേണിൽ തുടരാനുള്ള ആഗ്രഹം അറിയിച്ചു. 2027ൽ തന്റെ കോൺട്രാക്ട് കഴിയാനിരിക്കെയാണ് കെയ്ൻ ബയേണിൽ തുടരാനുള്ള താല്പര്യം അറിയിച്ചത്. പ്രീമിയർ ലീഗിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തിന് സാധ്യത കുറവാണെന്നും, എന്നാൽ അങ്ങനെ ഒരു സാധ്യതയെ പൂർണ്ണമായും തള്ളി കളയാൻ സാധിക്കില്ല എന്നും കെയ്ൻ കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗിൽ ഏറ്റവും ഗോളുകൾ നേടിയവരിൽ അലൻ ഷിയറർ മാത്രമാണ് കെയ്നിൻ മുൻപിൽ ഉള്ളത്. ബയേണിൽ എത്തിയ ശേഷം 106 കളികളിൽ നിന്ന് മാത്രം കെയ്ൻ 103 ഗോളുകൾ നേടി.  ബുണ്ടസ്‌ലീഗയും ജർമൻ സൂപ്പർ കപ്പും നേടാൻ ബയേണിനെ സഹായിച്ചതും കെയ്നിന്റെ മികച്ച പ്രകടനമായിരുന്നു.

#Daily
Leave a comment