
മനസ്സു കൊണ്ട് ഞാന്‍ കമ്മ്യൂണിസ്റ്റ്, ബിജെപിയല്ല: വെള്ളാപ്പള്ളി
മനസ്സു കൊണ്ട് താന്‍ കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപിയൊന്നുമല്ലെന്നും വെള്ളാപ്പളളി പറഞ്ഞു. ബിഡിജെഎസ് നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് തന്നെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായത്തിന്റെ നീതിയാണ് തന്റെ രാഷ്ട്രീയമെന്നും എസ് എന്‍ ഡി പി യോഗം ഒരു പാര്‍ട്ടിയുടേയും വാലോ ചൂലോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ഈഴവ സമുദായക്കാര്‍ അവഗണിക്കപ്പെടുന്നുവെന്നും മലപ്പുറം മറ്റൊരു രാജ്യമാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന അടുത്തിടെ ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ തനിക്ക് രാഷ്ട്രീയം പാടില്ലെന്നും യോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പിയുടെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണെന്നും പ്രശ്‌നങ്ങള്‍ക്ക് അനുസരിച്ച് അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുമെന്നും അദ്ദേഹം മലയാള മനോരമയോട് പറഞ്ഞു.
സാമൂഹിക നീതിയുടെ സമവാക്യങ്ങള്‍ തെറ്റുമ്പോഴാണ് രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പിന്നോക്ക സമുദായങ്ങള്‍ ഏറെയുള്ള കുട്ടനാട് മണ്ഡലത്തില്‍ നിന്നൊരു സ്ഥാനാര്‍ഥി വേണ്ടേയെന്നും കിട്ടേണ്ട സ്ഥലത്തെങ്കിലും കിട്ടേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.