TMJ
searchnav-menu
post-thumbnail

TMJ Daily

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകന്‍ കീഴടങ്ങി

26 May 2025   |   1 min Read
TMJ News Desk

തിരുവനതന്തപുരത്ത് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റാരോപിതനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷ് കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ തള്ളിയതിന് പിന്നാലെ കൊച്ചിയില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

ഉദ്യോഗസ്ഥ തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിനുശേഷമാണ് കേസിലെ പ്രതിയായ സുകാന്ത് കീഴടങ്ങിയത്.

കൊച്ചി സിറ്റി പൊലീസ് ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറും.

സുകാന്തിന് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് വിലയിരുത്തി. ഇയാളെ എന്തുകൊണ്ട് പിടിക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു.

മാര്‍ച്ച് മാസത്തില്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. ഇയാളെ സര്‍വീസില്‍നിന്നും പുറത്താക്കുകയും ചെയ്തു.

ഉദ്യോഗസ്ഥയും ഇയാളും തമ്മിലുള്ള ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായിരുന്നു യുവതി.

 

#Daily
Leave a comment