
യുഎസ് യുദ്ധം ആഗ്രഹിക്കുന്നുവെങ്കില്‍, പോരാടാന്‍ തയ്യാര്‍: ചൈന
യുണൈറ്റഡ് സ്റ്റേറ്റ്‌സ് യുദ്ധം ആഗ്രഹിക്കുന്നുവെങ്കില്‍ പോരാടാന്‍ തയ്യാറാണെന്ന് യുഎസിലെ ചൈനീസ് എംബസി പ്രസ്താവിച്ചു. ഫെന്റൈല്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയതിനിടെയാണ് പ്രസ്താവന.
ചൈനയെ വാഷിങ്ടണ്‍ തുല്യരായി പരിഗണിക്കണമെന്നും ചൈനീസ് എംബസി പറഞ്ഞു.
ഫൈന്റൈല്‍ വിഷയം പരിഹരിക്കാന്‍ യുഎസ് സത്യത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചൈനയെ തുല്ല്യരായി പരിഗണിച്ച് ചര്‍ച്ച നടത്തുകയാണ് ശരിയായ കാര്യമെന്ന് എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു. യുഎസ് യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍, അതൊരു താരിഫ് യുദ്ധം ആയാലും വ്യാപാര യുദ്ധം ആയാലും അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലെ യുദ്ധം ആയാലും, അവസാനം വരെ പോരാടന്‍ തങ്ങള്‍ തയ്യാറണെന്ന് എംബസിയുടെ പോസ്റ്റില്‍ പറയുന്നു.
അതേസമയം, ചൈനീസ് ഇറക്കുമതിയുടെ മേല്‍ യുഎസ് തീരുവ വര്‍ദ്ധിപ്പിക്കാനുള്ള ദുര്‍ബലമായ ഒഴിവുകഴിവാണ് ഫെന്റൈല്‍ വിഷയമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.