TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിനെ പിന്തുണച്ചാൽ പത്ത് ലക്ഷം നൽകും; പെൻസിൽവാനിയയിൽ നടത്തിയ പരിപാടിയിൽ ചെക്ക് നൽകി ഇലോൺ മസ്ക്

20 Oct 2024   |   1 min Read
TMJ News Desk

ൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും പത്ത് ലക്ഷം വീതം നൽകുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. 

റിപ്പബ്ലിക്കൻ പ്രസിഡണ്ട് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് വേണ്ടി പെൻസിൽവാനിയയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത ജോൺ ഡ്രെഹർ എന്നയാൾക്കുള്ള ചെക്ക് ഇലോൺ മസ്‌ക് നൽകി. 

കമല ഹാരിസും, ട്രംപും തമ്മിൽ കടുത്ത മത്സരം നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി മസ്‌ക് സാമ്പത്തികമായി നടത്തുന്ന ഇടപെടലിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ട്രംപിൻ്റെ തിരഞ്ഞെടുപ്പ് കാമ്പെയ്‌നിനെ പിന്തുണച്ച് കൊണ്ട് അദ്ദേഹം സ്ഥാപിച്ച അമേരിക്ക പിഎസിക്ക് മസ്‌ക് 75 മില്യൺ ഡോളറാണ് നൽകിയത്. 

ഒന്നാമത്തെയും രണ്ടാമത്തെയും ഭേദഗതികൾ സംസാര സ്വാതന്ത്ര്യവും ആയുധം വഹിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ഇതിൽ ഒപ്പിടുന്നതിലൂടെ, ഒന്നും രണ്ടും ഭേദഗതികൾക്ക് ഞാൻ എൻ്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു എന്നിങ്ങനെയാണ് മസ്‌ക് ആളുകളോട് ഒപ്പിടാൻ ആവശ്യപ്പെടുന്ന നിവേദനത്തിൽ പറയുന്നത്.

ശനിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തവരെല്ലാം നിവേദനത്തിൽ ഒപ്പിട്ടു. വോട്ടർമാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ അമേരിക്ക പിഎസിക്ക് ഇത് വളരെ സഹായകമാകും. ട്രംപിന് വേണ്ടി വോട്ടെടുപ്പിൽ പ്രവർത്തിക്കാനുള്ള സാധ്യത ഇതുവഴി കൂടുതൽ വർധിക്കുകയാണ്.

നേരത്തെ വോട്ടുചെയ്യാനും, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കാനും, അനുയായികളെ പ്രോത്സാഹിപ്പിക്കാനുമായി പെൻസിൽവാനിയയിൽ മസ്ക് പങ്കെടുക്കുന്ന മൂന്നാമത്തേതാണ് ഹാരിസ്ബർഗിലെ പരിപാടി.

കമല ഹാരിസ് വിജയിച്ചാൽ അത് അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും, പിന്നീട് യുഎസ് നിലനിൽക്കില്ലെന്നും മസ്ക് പറഞ്ഞു. 

ട്രംപിനെതിരായ വധശ്രമങ്ങളെല്ലാം തൂവലിനെയെന്ന പോലെ അദ്ദേഹം തകർക്കുകയാണ്. കമലാ ഹാരിസ് ഉന്നയിക്കാത്ത വിഷയങ്ങൾ ട്രംപ് ഉയർത്തി കാണിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് വധശ്രമങ്ങൾ നേരിടേണ്ടി വരുന്നത്. അതുകൊണ്ടാണ് ആരും കമല ഹാരിസിനെ കൊല്ലാൻ ശ്രമിക്കാത്തതെന്നും ഇലോൺ മസ്ക് പറഞ്ഞു.


#Daily
Leave a comment