TMJ
searchnav-menu
post-thumbnail

TMJ Daily

അനധികൃത വാതുവെപ്പ്; 150 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

29 Mar 2023   |   1 min Read
TMJ News Desk

നധികൃത വാതുവെപ്പ് കേസില്‍ ഫിന്‍ടെക് കമ്പനിയുടെ 3.05 കോടി രൂപ അടങ്ങുന്ന 150 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.wolf777.com വഴി വാതുവെപ്പ് നടത്തുന്ന വ്യക്തികളില്‍ നിന്ന് ലഭിച്ച പണം സൂക്ഷിക്കുന്നതിനാണ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ഇഡി അറിയിച്ചു. അഹമ്മദാബാദിലെ ഡിസിബി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. 

വാതുവെപ്പ് സൈറ്റിലൂടെ 170.70 കോടി രൂപയുടെ വാതുവെപ്പ് പണം ലഭിച്ചു. അന്വേഷണത്തില്‍ പ്രതികള്‍ സ്വകാര്യ ആശയവിനിമയ പ്ലാറ്റ്‌ഫോം വഴിയാണ് ആളുകള്‍ക്ക് ലോഗിന്‍ ഐഡിയും പാസ്‌വേഡും കൈമാറുന്നതെന്ന് കണ്ടെത്തി. വെബ്‌സൈറ്റിലൂടെ തീന്‍ പാട്ടി, റമ്മി, ആന്ദര്‍ ബഹാര്‍, പോക്കര്‍ തുടങ്ങിയ വിവിധതരം ഊഹക്കച്ചവട ഗെയിമുകളിലും ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ തത്സമയ ഗെയിമുകളിലും പന്തയം വെക്കാന്‍ വേദിയൊരുക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 


#Daily
Leave a comment