
സാമ്പത്തികസഹായം: പാകിസ്താന് മുന്നില് നിബന്ധനകള് വച്ച് ഐഎംഎഫ്
പാകിസ്താന് സാമ്പത്തിക സഹായം നല്കുന്നതിന് 11 പുതിയ നിബന്ധനകള് ഐഎംഎഫ് മുന്നോട്ടുവച്ചു. ഇതോടെ ആകെ നിബന്ധനകളുടെ എണ്ണം 50 ആയി.
ഇന്ത്യയുമായുള്ള സംഘര്ഷം വര്ദ്ധിക്കുന്നത് പദ്ധതിയുടെ സാമ്പത്തിക, പരിഷ്കരണ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കി.
പാകിസ്താന് സാമ്പത്തിക സഹായമായി മെയ് 9ന് ഐഎംഎഫ് ഒരു ബില്ല്യണ് ഡോളര് നല്കിയിരുന്നു.
പുതുതായി ധനസഹായം ലഭിക്കുന്നതിന് പാര്ലമെന്റിന്റെ അനുമതി നേടണം. വൈദ്യുതി ബില്ലുകള്ക്ക് മേല് സര്ചാര്ജ് ഈടാക്കുക, മൂന്ന് വര്ഷത്തില് കൂടുതല് ഉപയോഗിച്ച കാറുകള് ഇറക്കുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങള് മാറ്റണം തുടങ്ങിയ നിബന്ധനകളും ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്.
ഏഴ് ബില്ല്യണ് ഡോളര് നല്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിബന്ധനകള് മുന്നോട്ടുവച്ചത്.
ഐഎംഎഫിന്റെ വിലയിരുത്തല് റിപ്പോര്ട്ട് അനുസരിച്ചുള്ള ശുപാര്ശകളെ അടിസ്ഥാനപ്പെടുത്തി ഒരു ഭരണ ആക്ഷന് പ്ലാനും പാക് സര്ക്കാര് പ്രസിദ്ധീകരിക്കണം.
അടുത്ത സാമ്പത്തിക വര്ഷത്തിലെ പാകിസ്താന്റെ പ്രതിരോധ ബജറ്റ് 8.5 ബില്ല്യണ് ആയി ഐഎംഎഫിന്റെ റിപ്പോര്ട്ട് നിര്ദ്ദേശിക്കുന്നുണ്ട്.


