TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോള വ്യാപാര യുദ്ധം ഒഴിവാക്കാന്‍ ഐഎംഎഫ്

25 Oct 2024   |   1 min Read
TMJ News Desk

ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ ആഗോള വ്യാപാരയുദ്ധം ഒഴിവാക്കാന്‍ രാജ്യാന്തര നാണയനിധി (ഐഎംഎഫ്). ഫ്രഞ്ച്, ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥകളുടെ സംയോജിത വലുപ്പത്തില്‍ ലോക സമ്പദ് വ്യവസ്ഥ ചുരുങ്ങാനിടയുണ്ടെന്നും ഐഎംഎഫ് അറിയിച്ചു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും 20 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് ആശങ്കയുണ്ടാക്കുന്നത്.

ട്രംപിന്റെ വ്യാപാര പദ്ധതികളുടെ പ്രത്യേകതകള്‍ ഇതുവരെ വിലയിരുത്താനായിട്ടില്ലെന്നും താരിഫുകളുടെ ഉപയോഗവും കൂടുതലാണെങ്കില്‍ 7% വരെ ലോക ജിഡിപി നഷ്ടം സംഭവിച്ചേക്കാമെന്നും ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് പറഞ്ഞു. ആഗോള വിപണികളും ധനമന്ത്രിമാരും ട്രംപിന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതയെ ഗൗരവമായി എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ചില രാജ്യങ്ങളില്‍ വിലക്കയറ്റം തുടരുന്നുണ്ടെങ്കിലും ആഗോള രംഗത്തെ മൊത്തം പണപ്പെരുപ്പം കുറഞ്ഞു വരുന്നുണ്ടെന്നും ഐഎംഎഫ്. പണപ്പെരുപ്പത്തിനെതിരായ ആഗോള പോരാട്ടം വലിയ തോതില്‍ വിജയിച്ചതായി ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയര്‍ ഒലിവിയര്‍ വ്യക്തമാക്കി.



#Daily
Leave a comment