TMJ
searchnav-menu
post-thumbnail

TMJ Daily

ലോസ് ആഞ്ചലസിൽ കുടിയേറ്റക്കാരുടെ പ്രതിഷേധം ശക്തം

09 Jun 2025   |   1 min Read
TMJ News Desk

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ICE (Immigration and Customs Enforcement) ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. നഗരത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക വിന്യസത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ സംഘർഷം രൂക്ഷമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ ഉപയോഗിച്ചു. 

സമരങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഷണൽ ഗാർഡിനെ നിയോഗിച്ചിരുന്നു. ഫെഡറൽ സർക്കാരിന്റെ കീഴിൽ വരുന്ന  നാഷണൽ ഗാർഡിലെ 2,000 പേരെയാണ് പ്രതിഷേധം നേരിടുന്നതിനായി വിന്യസിച്ചിട്ടുള്ളത്. പ്രസിഡന്റ് ട്രംപിൻറെ നടപടിയെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കഠിനമായി വിമർശച്ചിരുന്നു.

സമാധാനപരമായ പ്രതിഷേധം തുടരണമെന്നും അക്രമം ഒഴിവാക്കണമെന്നും ഗവർണർ  ന്യൂസം X (മുൻ Twitter) വഴി ആവശ്യപ്പെട്ടു. "ഫെഡറൽ സർക്കാർ കലഹം വിതച്ചാണ് കൂടുതൽ ശക്തമായ നടപടികൾക്ക് ഒരുങ്ങന്നത്. അതൊരു സംസ്‌ക്കൃതമായ രാജ്യത്തിന് യോജിച്ചതല്ല," എന്നും ഗവർണർ കൂട്ടിച്ചേർത്തു.


#Daily
Leave a comment