TMJ
searchnav-menu
post-thumbnail

TMJ Daily

കുടിയേറ്റക്കാരുടെ വിഷയം: മോഡി ശരിയായത് ചെയ്യുമെന്ന് ട്രംപ്

28 Jan 2025   |   1 min Read
TMJ News Desk

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശരിയായത് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഡി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്രംപും മോഡിയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

മോഡിയുടെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് ടെലിഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കാര്യത്തില്‍ മോഡി ശരിയായത് ചെയ്യുമെന്നും ഞങ്ങള്‍ അക്കാര്യം ചര്‍ച്ച ചെയ്യുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പെസഫിക്, മദ്ധേഷ്യ, യൂറോപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

അമേരിക്കയ്ക്ക് ഹാനികരമാകുന്ന രാജ്യങ്ങളുടെ മേല്‍ താരിഫ് ചുമത്തുമെന്ന് ചൈനയുടേയും ഇന്ത്യയുടേയും ബ്രസീലിന്റേയും പേരുകള്‍ എടുത്തുപറഞ്ഞു കൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ അംഗങ്ങളോട് പറഞ്ഞിരുന്നു. ഈ രാജ്യങ്ങള്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നുവെന്ന് ട്രംപ് പറഞ്ഞു.




 

#Daily
Leave a comment