TMJ
searchnav-menu
post-thumbnail

TMJ Daily

ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; ജയിലിന് മുന്നിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ

10 Dec 2025   |   1 min Read
TMJ News Desk

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ സഹോദരി അലീമ, നിയമവിരുദ്ധമായാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും ആരോപിച്ചു. ക്രൂരമായ പീഡനമാണ് ജയിലിൽ ഇമ്രാൻ ഖാൻ നേരിടുന്നതെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിന് മുന്നിൽ പ്രതിഷേധിച്ചു.

ഇമ്രാൻ ഖാനെ കാണാൻ കഴിഞ്ഞ എട്ട് മാസമായി എല്ലാ ചൊവ്വാഴ്ചയും വരികയാണെന്നും, എന്നാൽ കാണാൻ അനുമതി ലഭിക്കുന്നില്ലെന്നും സഹോദരി അലീമ ആരോപിച്ചു. ഇമ്രാൻ ഖാൻ മരിച്ചെന്ന് പാക്കിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് കുടുംബാംഗങ്ങളും അനുയായികളും തടിച്ചുകൂടി പ്രതിഷേധിച്ചു. ഇവർക്ക് പോലീസ് മർദ്ദനവും ഏറ്റു. ആരോപണങ്ങൾ പാക്കിസ്ഥാൻ സൈന്യം തള്ളിക്കളഞ്ഞു.


#Daily
Leave a comment