
ക്രിക്കറ്റില്‍ ചരിത്രതോല്‍വിയില്‍ ഇന്ത്യ, 3-0 ത്തിന് പരമ്പര നേടി ന്യൂസിലാന്‍ഡ്
സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ എല്ലാ കളികളിലും വിജയം നഷ്ടമായ ഇന്ത്യ തോല്‍വിയുടെ പുതിയ ചരിത്രമെഴുതി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയോടുള്ള രണ്ട് ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇങ്ങനെയൊരു തോല്‍വി ഏറ്റുവാങ്ങിയത്. മൂന്ന് കളികളുണ്ടായിരുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് സമ്പൂര്‍ണ്ണ പരമ്പര തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ഇന്ത്യ ന്യൂസിലാന്‍ഡിനോട് കീഴടങ്ങി. 25 റണ്‍സിനാണ് ഇന്ത്യ, ന്യൂസിലാന്‍ഡിനോട് തോറ്റത്. ന്യൂസിലാന്‍ഡ് ഏകപക്ഷീയമായ വിജയത്തോടെ പരമ്പര സ്വന്തമാക്കി.
ശക്തമായ ബാറ്റിങ് നിരയുള്ള ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് കേവലം 147 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ 121 ന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ 28 റണ്‍സോടെ പരമ്പരയിലെ സമ്പൂര്‍ണ്ണ തോല്‍വി ഇന്ത്യ ഒഴിവാക്കുമെന്നുള്ള പ്രതീക്ഷ തകര്‍ത്തായിരുന്നു ന്യൂസീലന്‍ഡ് സമ്പൂര്‍ണ്ണ വിജയം കൈവരിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 235 റണ്‍സെടുത്തു പുറത്തായപ്പോള്‍ ഇന്ത്യ 263 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിവസം 45.5 ഓവറില്‍ 174 റണ്‍സെടുത്ത് ന്യൂസീലന്‍ഡ് പുറത്തായശേഷമാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞു. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ചയുടെ ആഴം എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവസാനത്തെ വിക്കറ്റുകള്‍ വീണത് മാത്രം ശ്രദ്ധിച്ചാല്‍ മതി. 29 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയുടെ സമ്പൂര്‍ണ്ണ പരാജയം എന്ന വിധി എഴുതിക്കഴിഞ്ഞിരുന്നു. ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത്. 57 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ പന്ത് പുറത്തായി.കളിയുടെ ഗതി മാറ്റിയെഴുതുകയായിരുന്നു.
മൂന്നാം ദിവസം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ 11, യശസ്വി ജയ്‌സ്വാള്‍ അഞ്ച്, ശുഭ്മന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ വെറും ഒരു റണ്‍സിന് പുറത്തായി. സര്‍ഫറാസ് ഖാന്‍ (ഒന്ന്) എന്നിവരാണ് ചെറുത്ത് നില്‍പ്പിന് പോലുമാകാതെ മടങ്ങിയത്. രവീന്ദ്ര ജഡേജ, ആറ്, വാഷിങ്ടന്‍ സുന്ദര്‍ 12, ആര്‍. അശ്വിന്‍ എട്ട് എന്നിവരുടെ പ്രകടനവും നിരാശജനകമായിരുന്നു. രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. മുംബൈ ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ നേടിയത് മാത്രമാണ് കളിയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നുണ്ടായ വ്യക്തിഗത കളിതിളക്കം.


