TMJ
searchnav-menu
post-thumbnail

TMJ Daily

പലസ്തീനില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

19 Sep 2024   |   1 min Read
TMJ News Desk

ബുധനാഴ്ച നടന്ന യുഎന്‍ പൊതുസഭ പ്രമേയത്തില്‍ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ നടന്ന പ്രമേയത്തില്‍ ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, യുകെ, യുക്രൈയ്ന്‍ എന്നീ രാജ്യങ്ങള്‍ കൂടി മാറി നിന്നു. 12 മാസത്തിനുള്ളില്‍ ഇസ്രയേല്‍ അധിനിവേശം പലസ്തീനില്‍ നിന്നും അവസാനിപ്പിക്കണമെന്ന  പ്രമേയത്തില്‍ നിന്നാണ് ഇന്ത്യ വിട്ട് നിന്നത്.

അധികം കാലതാമസമില്ലാതെ ഇസ്രായേല്‍ നടപടി എടുക്കണമെന്നാണ് യു എന്‍ ആവശ്യം. 193 അംഗ ജനറല്‍ അസംബ്ലി പ്രമേയം അംഗീകരിച്ചു. അതില്‍  124 രാജ്യങ്ങള്‍ അനുകൂലിച്ചും 14 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. 43 പേരാണ് വിട്ടുനിന്നത്.

കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേലിന്റെ നയങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വസ്തുതകളും പ്രമേയത്തിലുണ്ട്. അധിനിവേശ പലസ്തീന്‍ പ്രദേശത്ത ഇസ്രായേലിന്റെ തുടര്‍ച്ചയായ സാന്നിധ്യത്തിന്റെ നിയമ ലംഘനത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത പ്രമേയത്തിനെതിരെ വോട്ട് ചെയ്ത രാജ്യങ്ങളില്‍ ഇസ്രായേലും യുഎസും ഉള്‍പ്പെടുന്നു.

ബുധനാഴ്ച അംഗീകരിച്ച പ്രമേയത്തില്‍  അധിനിവേശ പലസ്തീന്‍ പ്രദേശത്തെ നിയമവിരുദ്ധമായ സാന്നിധ്യം ഇസ്രായേല്‍ കാലതാമസം കൂടാതെ അവസാനിപ്പിക്കണമെന്നും അത് അതിന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തം ഉള്‍ക്കൊള്ളുന്ന തുടര്‍ച്ചയായ സ്വഭാവത്തിന്റെ തെറ്റായ പ്രവൃത്തിയാണെന്നും നിലവിലെ പ്രമേയം അംഗീകരിച്ച് 12 മാസത്തിനുള്ളില്‍ അത് നടപ്പാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമം, പ്രസക്തമായ ഐക്യരാഷ്ട്രസഭ പ്രമേയങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള ബാധ്യതകളെ ഇസ്രായേല്‍ സര്‍ക്കാര്‍ തുടര്‍ന്നും പൂര്‍ണ്ണമായും അവഗണിക്കുകയും ലംഘിക്കുകയും ചെയ്യുന്നതിനെ പലസ്തീന്‍  തയ്യാറാക്കിയ പ്രമേയം ശക്തമായി അപലപിക്കുകയും അത്തരം ലംഘനങ്ങള്‍ പ്രാദേശികവും അന്താരാഷ്ട്രീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിനും ലംഘനങ്ങള്‍ക്കും  വീഴ്ച പറ്റിയെങ്കില്‍ അത് ഇസ്രായേല്‍ അംഗീകരിക്കണമെന്നും, പലസ്തീന്‍ പ്രദേശത്തു നടത്തിയിട്ടുള്ള മനസ്സാക്ഷിക്ക് നിരക്കാത്ത കടന്ന് കയറ്റത്തിനും, നാശ നഷ്ടങ്ങള്‍ക്കും, പരിക്കുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രമേയമാണ് അംഗീകരിക്കപ്പെട്ടത്.





#Daily
Leave a comment