
ഇന്ത്യയും ന്യൂസിലാന്‍ഡും പ്രതിരോധ കരാര്‍ ഒപ്പുവച്ചു
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ പ്രതിരോധ, സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവച്ചു. ന്യൂസിലാന്‍ഡ് പ്രധാമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് കരാറില്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര, പ്രതിരോധ, വിദ്യാഭ്യാസ, കാര്‍ഷിക വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
ന്യൂസിലാന്‍ഡില്‍ ഇന്ത്യാ വിരുദ്ധ ശക്തികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്‌സണോട് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകാഭിപ്രായമാണെന്ന് മോഡി പറഞ്ഞു.
ഭീകരാക്രമണക്കേസുകളില്‍ കുറ്റക്കാരാണെന്ന് തെളിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമുണ്ടെന്നും മോഡി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. ക്ഷീര, ഭക്ഷ്യ സംസ്‌കരണം, ഫാര്‍മ മേഖലകളില്‍ സഹകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുമെന്ന് മോഡി പറഞ്ഞു.