TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയും പാകിസ്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കണം: പാക് പ്രധാനമന്ത്രി

17 May 2025   |   1 min Read
TMJ News Desk

ന്ത്യയും പാകിസ്താനും സമാധാനമുള്ള അയല്‍ക്കാരായി ചര്‍ച്ചയ്ക്കിരുന്ന് കശ്മീര്‍ വിഷയം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും മൂന്ന് യുദ്ധങ്ങള്‍ ചെയ്തുവെന്നും ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം വന്നാല്‍ നമുക്ക് ഭീകരതയെ നേരിടുന്നതിലും സഹകരിക്കാമെന്നും ഷെഹബാസ് പറഞ്ഞു.

പാകിസ്താനില്‍നിന്നും മൂന്നാമതൊരു രാജ്യം വഴി ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്തുന്നതിനെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കി. മെയ് രണ്ടിന് കേന്ദ്രം പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചിരുന്നു. യുഎഇ പോലുള്ള രാജ്യങ്ങള്‍ വഴി പാക് ചരക്കുകള്‍ വരുന്നതിനെ കള്ളക്കടത്ത് വിരുദ്ധ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നിരീക്ഷിക്കുന്നു.

പാകിസ്താനില്‍നിന്നും വരുന്ന ചരക്കുകളെ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെയ് 2ലെ നോട്ടിഫിക്കേഷന് മുമ്പ് യാത്ര ആരംഭിച്ച ചരക്കുകളും നിരോധന പരിധിയിലുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ കടല്‍ വഴിയുള്ള ചരക്കുകള്‍ക്ക് ഇളവ് നല്‍കാറുണ്ട്.

സംശയാസ്പദമായ സാഹചര്യങ്ങളിലെ ചരക്കുകളില്‍ കസ്റ്റംസ് നടപടി സ്വീകരിക്കുന്നുണ്ട്. പാക് പതാകയുള്ള കപ്പലുകളെ തുറമുഖത്ത് അടുക്കാന്‍ സഹായിക്കുകയില്ല. വ്യാപാര നഷ്ടം ഉണ്ടെന്ന് പറഞ്ഞ് വ്യാപാരികള്‍ അധികൃതരെ സമീപിക്കുന്നുമുണ്ട്. എന്നാല്‍, പരിശോധന ശക്തമാക്കാന്‍ ശക്തമായ നോട്ടിഫിക്കേഷന്‍ ആവശ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.





 

#Daily
Leave a comment