TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യന്‍ സമീപനം നിയന്ത്രിതവും ഉത്തരവാദിത്വത്തോടും കൂടിയുള്ളത്; യുഎസിനോട് ഇന്ത്യ

10 May 2025   |   1 min Read
TMJ News Desk

ന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക് സൈനിക മേധാവിയുമായി സംഭാഷണം നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തി. ഇന്ത്യയുടെ സമീപനം നിയന്ത്രിതവും ഉത്തരവാദിത്വത്തോടും കൂടിയുള്ളതാണെന്നും ഇനിയും അങ്ങനെ ആയിരിക്കുമെന്നും മാര്‍ക്കോയെ അറിയിച്ചുവെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.

ഇന്നലെ രാത്രിയില്‍ പാകിസ്താനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി മണിക്കൂറുകള്‍ക്കകം ആണ് മാര്‍ക്കോ ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തിയത്.

സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യയേയും പാകിസ്താനേയും അദ്ദേഹം പ്രേരിപ്പിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് വക്താവ് പറഞ്ഞു. ക്രിയാത്മകമായ ചര്‍ച്ച ആരംഭിക്കാന്‍ ഇരുരാജ്യങ്ങളേയും സഹായിക്കാമെന്ന് മാര്‍ക്കോ വാഗ്ദാനം ചെയ്തിട്ടുണ്ട്.  

പാക് സമീപനം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതും പ്രകോപനപരമാണെന്നും ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.





 

#Daily
Leave a comment