TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-ഓസ്ട്രേലിയ T20 മത്സരം ഉപേക്ഷിച്ചു.

08 Nov 2025   |   1 min Read
TMJ News Desk

സ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാം T20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. ക്വീൻസ്ലാൻഡിലെ ഗാബയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 

4.5 ഓവരിൽ 52 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. തുടർന്ന് കാലാവസ്ഥ മോശമായത് മൂലം കളി നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ മഴ ശക്തമായതോടെ മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പര 
2-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം T20 മത്സരത്തിൽ ഓസ്‌ട്രേലിയയും മൂന്നും നാലും മത്സരങ്ങളിൽ ഇന്ത്യയും വിജയിച്ചിരുന്നു. അഭിഷേക് ശർമ്മയാണ് പരമ്പരയിലെ താരം.


#Daily
Leave a comment