
TMJ Daily
ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും കാനഡയും
24 Nov 2025 | 1 min Read
TMJ News Desk
രണ്ട് വർഷം മുൻപ് നയതന്ത്ര തർക്കത്തെത്തുടർന്ന് ഇന്ത്യയും, കാനഡയും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചതിന് ശേഷം, പുതിയ വ്യാപാര കരാറിനായി മുടങ്ങിക്കിടന്ന ചർച്ചകൾ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യൻ സർക്കാർ ഞായറാഴ്ച അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
"2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 50 ബില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള Comprehensive Economic Partnership Agreementമായി(CEPA) ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കാൻ നേതാക്കൾ സമ്മതിച്ചു," ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
#Daily
Leave a comment


