
ഇന്ത്യാ-ചൈന തര്‍ക്കം: മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്
ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ട്രംപും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വാഗ്ദാനം നല്‍കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടെന്നും അത് അവസാനിപ്പിക്കാന്‍ സഹായിക്കാമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ വാഗ്ദാനം ഇന്ത്യ പരോക്ഷമായി തള്ളിക്കളഞ്ഞു. ഞങ്ങളുടെ അയല്‍ക്കാരുമായി എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ ഉഭയകക്ഷി സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ചൈന ലോകത്തിലെ വളരെ പ്രധാനപ്പെട്ട പ്ലെയര്‍ ആണെന്ന് ചൈനയുമായുള്ള യുഎസിന്റെ ഭാവി ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവച്ചു കൊണ്ട് ട്രംപ് പറഞ്ഞു. ഭാവി ബന്ധങ്ങളെ അദ്ദേഹം പ്രതീക്ഷയോടെ കാണുന്നു. ചൈനയുമായി നല്ലൊരു ബന്ധം ഉണ്ടാകുമെന്ന് താന്‍ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.