TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ തീരുവ കുറയ്ക്കാമെന്ന് സമ്മതിച്ചു: ട്രംപ്

08 Mar 2025   |   1 min Read
TMJ News Desk

മേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേലുള്ള തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ വലിയ തീരുവ ചുമത്തുന്നുവെന്ന് ആരോപിച്ച് ട്രംപ് ഇന്ത്യയ്ക്കുമേല്‍ പകരത്തിനുപകരം തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരും.

യുഎസുമായുള്ള വ്യാപാര ബന്ധം വഷളാകാതിരിക്കാന്‍ പ്രധാനപ്പെട്ട ഇറക്കുമതി വസ്തുക്കളുടെ മേലുള്ള തീരുവ കുറയ്ക്കാന്‍ ഇന്ത്യ പരിഗണിക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു.

വന്‍തീരുവ കാരണം ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുടെ കള്ളിവെളിച്ചത്തായതിനെ തുടര്‍ന്ന് തീരുവ കുറയ്ക്കാന്‍ തയ്യാറായെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യുഎസ് സന്ദര്‍ശിച്ചിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യയുടെ താരീഫിന്റെ പേരില്‍ ട്രംപ് ആക്രമണം നടത്തുന്നത്. ഇന്ത്യയെ താരീഫ് രാജാവെന്ന് ട്രംപ് വിളിച്ചിട്ടുണ്ട്.




#Daily
Leave a comment