TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ മുദ്--നിയോമ വ്യോമത്താവളം ഉദ്ഘാടനം ചെയ്തു 

13 Nov 2025   |   1 min Read
TMJ News Desk

ചൈനയുമായി തർക്കത്തിലുള്ള ഹിമാലയൻ അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ പറത്താൻ ശേഷിയുള്ള പുതിയ വ്യോമതാവളത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ വ്യോമസേനാ മേധാവി നടത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടതിന് ശേഷമാണ് ഇന്ത്യയുടെ ഈ നീക്കം. 

ഏകദേശം 13,000 അടി ഉയരത്തിലാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വ്യോമതാവളം ഇപ്പോൾ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗതാഗത വിമാനങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയും. മുദ്-നയോമ ഇത്തരത്തിലുള്ള നാലാമത്തെ വ്യോമസേനാ താവളമാണ്. മറ്റ് മൂന്നെണ്ണം ലേ, കാർഗിൽ, തോയിസ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജീതേന്ദ്ര മിശ്ര വ്യോമതാവളത്തിൽ വ്യോമസേനാ മേധാവിയോടൊപ്പം ഉണ്ടായിരുന്നു. വ്യോമതാവളം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള 218 കോടി രൂപയുടെ പദ്ധതി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) നടപ്പിലാക്കി. ഈ പദ്ധതിയുടെ തറക്കല്ലിടൽ 2023 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർവഹിച്ചു.


#Daily
Leave a comment