ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഓറൽ ക്യാൻസറുകൾക്ക് ഇന്ത്യ മുന്നിൽ
പുകയില, അടയ്ക്ക എന്നിവയുടെ ഉപയോഗം മൂലമുണ്ടാവുന്ന വായിലെ കാൻസർ (ഓറൽ കാൻസർ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്ന് ലാൻസെറ്റ് പഠനം. 2022ൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത 1,20,200 കേസുകളിൽ 83,400 എണ്ണവും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലാൻസെറ്റ് പഠനം പറയുന്നു.
ദി ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന വായിലുണ്ടാവുന്ന കാൻസർ കേസുകളിൽ 30 ശതമാനത്തിലധികവും പുകയിലയുടെ ഉപയോഗം മൂലമാണ് ഉണ്ടാവുന്നതെന്ന് ലാൻസെറ്റ് പഠനം പറയുന്നു. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം മൂലമുണ്ടാവുന്ന അർബുദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ദക്ഷിണ-മധ്യേഷ്യയിലാണ്. ആകെ റിപ്പോർട്ട് ചെയ്ത 105,500 കേസുകളിൽ 83,400 കേസുകൾ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യ്തത്. സമീപ രാജ്യങ്ങളായ ബംഗ്ലാദേശ് 9,700, പാകിസ്ഥാനിൽ 8,900, ശ്രീലങ്കയിൽ 1,300 എന്നിങ്ങനെയും ഓറൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തു. തെക്ക്-കിഴക്കൻ ഏഷ്യയിൽ മുഴുവൻ 3,900 കേസുകളാണ് ഉണ്ടായിരുന്നത് ഇതിൽ മ്യാൻമറിൽ 1,600, ഇന്തോനേഷ്യയിൽ 990, തായ്‌ലൻഡിൽ 785 കേസുകളാണുള്ളത്, കിഴക്കൻ ഏഷ്യയിൽ ആകെ 3,300 കേസുകൾ, ചൈനയിൽ 3,200 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായും കണക്കുകൾ പറയുന്നു.
ഭേദമാക്കാനാവാത്ത വായിലെ ക്യാൻസറിന് പുറമെ സബ്‌മ്യൂക്കസ് ഫൈബ്രോസിസ് എന്ന വേദനാജനകമായ രോഗത്തിനും അടയ്ക്കയുടെ പരിപ്പ് കാരണമാകുന്നു. നിർഭാഗ്യവശാൽ അത് നമ്മുടെ യുവജനങ്ങളെ ബാധിക്കുകയും കുടുംബങ്ങളെ വൈകാരികമായും സാമ്പത്തികമായും നശിപ്പിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ 300 ദശലക്ഷം ആളുകൾ പുകയില ഉപയോഗിക്കുകയും 600 ദശലക്ഷം ആളുകൾ അടയ്ക്ക ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ആഗോളതലത്തിൽ, ഓറൽ കാൻസർ കേസുകളിൽ 77 ശതമാനവും പുരുഷന്മാരിലും (92,600 കേസുകൾ) 23 ശതമാനം സ്ത്രീകളിലുമാണ് (27,600 കേസുകൾ) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവുമധികം ഓറൽ ക്യാൻസർ കേസുകൾക്ക് കാരണമായത് അരിക്കാ നട്ട് (30 ശതമാനം), പുകയിലയോടുകൂടിയ വെറ്റില ക്വിഡ് (28 ശതമാനം) എന്നിവയുടെ ഉപയോഗമാണ്. പുരുഷന്മാരിൽ, ഓറൽ കാൻസർ കേസുകൾ ഏറ്റവും വലിയ അനുപാതത്തിന് കാരണമായ ഉൽപ്പന്നങ്ങൾ ഖൈനി (47 ശതമാനം), ഗുട്ക (43 ശതമാനം), പുകയിലയോടുകൂടിയ വെറ്റില ക്വിഡ് (33 ശതമാനം), അരിക്കാ നട്ട് (32 ശതമാനം) എന്നിവയാണ്.


