TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു

11 May 2025   |   1 min Read
TMJ News Desk

ന്ത്യ-പാക് സംഘര്‍ഷവും വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംയുക്തസേനാ മേധാവി അനില്‍ ചൗഹാന്‍, മൂന്ന് സേനകളുടേയും തലവന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

നിയന്ത്രണരേഖയിലെ സ്ഥിതി നിലവില്‍ ശാന്തമാണെങ്കിലും ഇന്നലെ രാത്രിയിലെ സംഭവങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.

തിരുവനന്തപുരം ആസ്ഥാനമായ ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈല്‍ കേന്ദ്രത്തിന്റെ ലഖ്‌നൗവിലെ നിര്‍മ്മാണ യൂണിറ്റ് പ്രതിരോധ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. വര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്.

ഇന്നലെ വൈകുന്നേരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള വെടിനിര്‍ത്തല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഇനിയും അവസാനിപ്പിക്കാന്‍ കഴിയാത്ത ട്രംപ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിക്ഷ്പക്ഷ സ്ഥലത്തുവച്ച് നടത്തുമെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.




#Daily
Leave a comment