TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സംഘര്‍ഷം; ഞങ്ങളുടെ വിഷയമല്ല, ഇടപെടില്ല: യുഎസ്

09 May 2025   |   1 min Read
TMJ News Desk

ന്ത്യ-പാക് സംഘര്‍ഷം വഷളാകുന്നതിന് ഇടയില്‍ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടില്ലെന്ന നിലപാടുമായി യുഎസ്. തങ്ങളുടെ വിഷയമല്ലാത്ത ഒരു യുദ്ധത്തില്‍ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്താണ് ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ച പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്.

വാഷിങ്ടണിന്റെ നിയന്ത്രണത്തില്‍ അല്ലാത്ത പ്രാദേശിക വിഷയം ആണിതെന്ന് വാന്‍സ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയേയും പാകിസ്താനേയും യുഎസിന് നിയന്ത്രിക്കാനാകില്ലെന്നും വാന്‍സ് പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രേരിപ്പിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും വാന്‍സ് പറഞ്ഞു.

വാഷിഷ്ടണ്‍ ആശങ്കയോടെ സംഘര്‍ഷം വീക്ഷിക്കുകയാണെന്നും ഇരുപക്ഷത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയുധം താഴെവയ്ക്കാന്‍ ഇന്ത്യയോടും പാകിസ്താനോടും യുഎസിന് പറയാന്‍ കഴിയില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെ അവരെ അതിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ മേഖല യുദ്ധമായോ ആണവ സംഘര്‍ഷമായോ ഇത് വളരില്ലെന്ന് പ്രതീക്ഷിക്കുന്നതായും വാന്‍സ് പറഞ്ഞു. ഇതൊരു ആണവ യുദ്ധമായി വളരാതെ നോക്കേണ്ട ജോലി നയതന്ത്രത്തിന്റേയും കൂടാതെ ഇന്ത്യയിലും പാകിസ്താനിലും സമാധാനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരേയും ജോലി ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫുമായും ചര്‍ച്ചകള്‍ നടത്തി. ഉടനടി സംഘര്‍ഷം ലഘൂകരിക്കാന്‍ അദ്ദേഹം ഇരുനേതാക്കളോടും ആവശ്യപ്പെട്ടു.






#Daily
Leave a comment