
ഇന്ത്യാ-പാക് സംഘര്‍ഷം: യുഎസ് ഇടപെടുന്നു
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യുഎസ് ഇടപെടല്‍. ഇരുരാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇരുരാജ്യങ്ങളും ഉത്തരവാദിത്വത്തോടെയുള്ള പരിഹാരത്തിലെത്താന്‍ യുഎസ് ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിനുശേഷം യുഎസ് ഇന്ത്യയെ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാല്‍ പാകിസ്താനെ വിമര്‍ശിച്ചിരുന്നുമില്ല. അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും പാകിസ്താനുമേല്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ യുഎസിന് വേണ്ടി ഭീകരരെ ധാരാളം സഹായിച്ചിട്ടുണ്ടെന്ന് പാക് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു.
ഏപ്രില്‍ 22ന് നടന്ന ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍, പാകിസ്താന്‍ ഇത് നിഷേധിക്കുകയും നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഉത്തരവാദിത്വമുള്ള പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളേയും യുഎസ് പ്രേരിപ്പിക്കുന്നുവെന്ന് വക്താവ് പറഞ്ഞു.
യുഎസ് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുകയും പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്യുന്നതായും വക്താവ് പറഞ്ഞു. ആക്രമണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും നടത്തിയ പ്രസ്താവനകള്‍ക്ക് സമാനമായ നിലപാടാണ് വക്താവും സ്വീകരിച്ചത്.
ഇന്ത്യയുടെ പരമ്പരാഗത നയം അനുസരിച്ച് കശ്മീര്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ മധ്യസ്ഥത അംഗീകരിക്കാറില്ല.