TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഇന്ന്

12 May 2025   |   1 min Read
TMJ News Desk

ന്ത്യയുടേയും പാകിസ്താന്റേയും സൈനിക ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തല ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന്റെ തുടര്‍ച്ചയായുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ ധാരണയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയുടെ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം മൂന്നരയ്ക്ക് ഇരു ഡിജിഎംഒമാരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. ഈ ആശയവിനിമയത്തിലാണ് ഇന്ന് ചര്‍ച്ച നടത്താമെന്ന് തീരുമാനം ഉണ്ടായത്.

അതേസമയം, ജമ്മുകശ്മീരിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്നലെ രാത്രിയില്‍ സാഹചര്യം സമാധാനപരമായിരുന്നു.

ഇന്നലെ നൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്ന ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗമമായതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അടക്കം 32 വിമാനത്താവളങ്ങളില്‍ സുരക്ഷ നടപടികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.






#Daily
Leave a comment