TMJ
searchnav-menu
post-thumbnail

TMJ Daily

അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകളും വാക്‌സിനുകളും അയച്ച് ഇന്ത്യ 

29 Nov 2025   |   1 min Read
TMJ News Desk

ഫ്ഗാനിസ്ഥാനിലേക്ക് സഹായങ്ങൾ അയച്ച് ഇന്ത്യ. 3 ടൺ ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും മറ്റ് മാനുഷിക സഹായങ്ങളുമാണ് ഇന്ത്യ അയച്ചത്. അഫ്ഗാനിസ്ഥാൻ്റെ അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾ പരിഹരിക്കാനാണ് ഈ മാനുഷിക സഹായം ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തരസഹായം നൽകുന്നത്.  

ഏപ്രിലിലും സെപ്റ്റംബറിലും സഹായം അയച്ചതിന് ശേഷം, ഈ വർഷം അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന മൂന്നാമത്തെ സഹായമാണിത്. കഴിഞ്ഞ ദിവസം പാകിസ്താൻ അഫ്ഗാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ-പാക് ബന്ധം എക്കാലത്തെയും ഏറ്റവും മോശമായ സ്ഥിതിയിലാണുള്ളത്.


#Daily
Leave a comment